Cbi 5th part coming soon...
കുറ്റാന്വേഷണ സിനിമകള്‍ക്ക് പുതിയ ഭാഷ്യം രചിച്ച സി ബി ഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചിത്രത്തിന്‍റെ അഞ്ചാം ഭാഗമെന്ന റെക്കോര്‍ഡുമായാണ് സേതുരാമയ്യര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ചിത്രത്തിന്‍റെ തിരക്കഥാരചനകള്‍ പുരോഗമിക്കുകയാണെന്നും അടുത്തവര്‍ഷം ചിത്രം തിയറ്ററുകളിലെത്തുമെന്നും സംവിധായകന്‍ കെ മധു പറഞ്ഞു. ആദ്യ നാലുഭാഗങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിനും തിരക്കഥ ഒരുക്കുക.
കുറ്റവാളിയെ ഇടിച്ച് പരത്തി കുറ്റം സമ്മതിപ്പിക്കുന്ന പതിവ് കുറ്റാന്വേഷണ കഥകള്‍ക്ക് വിരുദ്ധമായി ബുദ്ധിപരമായ നീക്കങ്ങളിലൂടെ കുറ്റം തെളിയിക്കുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രം 1988ല്‍ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പിലൂടെയാണ് മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. 1989 ല്‍ ചിത്രത്തിന്റെ രണ്ടാംഭാഗമായ ജാഗ്രതയും പുറത്തിറങ്ങി.
പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ പ്രക്ഷകരെ തേടിയെത്തിയത്. 2006 ല്‍ നാലാംഭാഗമായ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. മുന്‍ സി ബി ഐ ചിത്രങ്ങളുടെ രീതിയില്‍ തന്നെയാണ് പുതിയ സി ബി ഐയും വരുന്നതെന്ന് മധു വ്യക്തമാക്കി. ശ്യാം തന്നെയാണ് പശ്ചാത്തല സംഗീതം.